കേ​ന്ദ്ര സ​ഹ​ക​ര​ണ​നി​യ​മം: സം​സ്ഥാ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണമെന്ന്
Monday, July 29, 2024 1:40 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര ഗ​വ​ണ്‍​മ​ന്‍റ് സ​ഹ​ക​ര​ണ രം​ഗ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ജി​ൻ മൊ​റേ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സെ​ന്‍റ​ർ സം​സ്ഥാ​ന ക​മ്മി​റ്റി തൃ​ശൂ​ർ എ​ലൈ​റ്റ് എ​ൻ​ക്ലേ​വ്സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ് തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടി​ശി​ക​യാ​യ ഡി​എ ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, ശ​ന്പ​ള​പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, പു​തി​യ നി​യ​മ ഭേ​ദ​ഗ​തി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കു പ്ര​തി​കൂ​ല​മാ​യ വ്യ​വ​സ്ഥ​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​സു​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ മാ​ണി, സം​ഘ​ട​ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷോ​ബി​ൻ തോ​മ​സ്, രാ​മ​ച​ന്ദ്ര​ൻ കു​യ്യ​ണ്ടി, ര​വീ​ന്ദ്ര​ൻ കു​ന്നോ​ത്ത്, സി.​പി. രാ​ജ​ൻ, ഒ. ​മ​ഹേ​ഷ് കു​മാ​ർ, ഇ.​വി. ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.