കു​റു​ന​രി​യെ ചു​റ്റി​വ​രി​ഞ്ഞ് കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പ്
Monday, July 29, 2024 1:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കു​റു​ന​രി​യെ പി​ടി​ച്ച കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ വ​ള്ളി​വ​ട്ടം കോ​ഴി​ക്കാ​ട് കൊ​ല്ലം​പ​റ​മ്പി​ല്‍ അ​ശോ​ക​ന്‍റെ വീ​ടി​ന് പി​ന്നി​ലെ പ​റ​മ്പി​ല്‍ നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വെ​ളു​പ്പി​ന് ആ​റിന് അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ പ​റ​മ്പി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​റു​ന​രി​യെ ചു​റ്റി​വ​രി​ഞ്ഞ നി​ല​യി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ വ​നം​വ​കു​പ്പി​ന്‍റെ സ​ര്‍​പ്പ​യി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​പ്പ റെ​സ്‌​ക്യൂ അം​ഗം ബി​ബീ​ഷ് എ​ത്തി അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 15 അ​ടി​യോ​ളം നീ​ള​വും 35 കി​ലോ​യോ​ളം തൂ​ക്ക​വും ഉ​ണ്ട്. പാ​മ്പി​നെ അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ലെ ഉ​ള്‍​വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ട്ടു.