വ​ല്ല​ക്കു​ന്ന് പ​ള്ളി​യി​ൽ നേ​ര്‍​ച്ച ഊ​ട്ടി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Sunday, July 28, 2024 7:02 AM IST
വ​ല്ല​ക്കു​ന്ന്: വ​ല്ല​ക്കു​ന്ന് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ പ​ള്ളി​യി​ല്‍ നേ​ര്‍​ച്ച ഊ​ട്ടി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഇ​ന്നു രാ​വി​ലെ 7.30 മു​ത​ല്‍ 2.30 വ​രെ​യാ​ണ് നേ​ര്‍​ച്ച ഊ​ട്ട്.

രാ​വി​ലെ 6.30, എ​ട്ട്, 10, വൈ​കീ​ട്ട് അ​ഞ്ച് എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ല​ദീഞ്ഞ്, നൊ​വോ​ന, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കൈ​ക്കുഞ്ഞു​ങ്ങ​ളു​ള്ള അ​മ്മ​മാ​ര്‍​ക്കും പ്രാ​യാ​ധി​ക്യം​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്കും നേ​ര്‍​ച്ച ഊ​ട്ടി​ല്‍ പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൈക്കുഞ്ഞു​ങ്ങ​ള്‍​ക്കു ചോ​റൂ​ണി​നും കു​ട്ടി​ക​ളെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍​വ​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നും വി​ശു​ദ്ധ അ​ല്‍​ഫോ​ൻ‍​സാ​മ്മ​യ്ക്കു മാ​ലചാ​ര്‍​ത്തു​ന്ന​തി​നും കി​രീ​ടം ചാ​ര്‍​ത്തു​ന്ന​തി​നും പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.