മു​ട്ടബ​ജി​യി​ൽ പു​ഴു
Sunday, July 28, 2024 6:32 AM IST
വ​ട​ക്കാ​ഞ്ചേ​രി: ത​ട്ടു​ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ എ​ണ്ണ​ക്ക​ടി​യി​ൽ പു​ഴു​വി​നെ ക​ണ്ട​താ​യി പ​രാ​തി. എ​ങ്ക​ക്കാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ രാ​കേ​ഷ് വാ​ങ്ങി​യ മു​ട്ട​ബ​ജി​യി​ലാ​ണ് പു​ഴു​വി​നെ​ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ർധ​രാ​ത്രി​യി​ൽ രാ​കേ​ഷ് വ​ട​ക്കാ​ഞ്ചേ​രി പു​ഴ​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ത​ട്ടു​ക​ട​യി​ൽനി​ന്നും 10 മു​ട്ട​ബ​ജി​യാ​ണ് വാ​ങ്ങി​യ​ത്.​വീ​ട്ടി​ലെ​ത്തി ക​ഴി​ക്കു​മ്പോ​ഴാ​ണ് മു​ട്ടബ​ജി​യി​ൽ പു​ഴു​വി​നെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​ട​യി​ലെ​ത്തി പെ​ട്ടി​ക്ക​ട അ​ട​പ്പി​ച്ചു.