നി​ർ​ധ​ന കു​ടും​ബ​ത്തി​നു ഭ​വ​ന​മൊ​രു​ക്കി കൊ​ര​ട്ടി പ​ള്ളി
Sunday, July 28, 2024 7:02 AM IST
കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ക​രു​ത​ലി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​നു സു​ന്ദ​ര​ഭ​വ​ന​മൊ​രു​ങ്ങി. കൊ​ര​ട്ടി പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പം തെ​യ്യാ​മ്പു​റ​ത്തു പൈ​ലി കു​ഞ്ഞു​മോ​നും കു​ടും​ബ​ത്തി​നു​മാ​ണ് ചോ​ർ​ന്നൊ​ലി​ച്ചു വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യ കൂ​ര​യ്ക്കു പ​ക​രം അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

കു​ടും​ബ പ്രാ​രാ​ബ്‌​ധ​ങ്ങ​ളും ഭീ​മ​മാ​യ ചി​കി​ത്സാ​ചെ​ല​വു​ക​ളും ഈ ​കു​ടും​ബ​ത്തെ ത​ള​ർ​ത്തി​യി​രു​ന്നു. ഇ​തു തി​രി​ച്ച​റി​ഞ്ഞ പ​ള്ളി അ​ധി​കൃ​ത​ർ 500 ച​തു​ര​ശ അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്തി​നും സാ​ധി​ച്ചി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പും താ​ക്കോ​ൽ ദാ​ന​വും വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കു​മാ​രി ബാ​ല​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ഫി നാ​ല​പ്പാ​ട്ട്, വി.​ഡി. ജൂ​ലി​യ​സ്, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ ​ജോ​ജോ നാ​ല​പ്പാ​ട്ട്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ വ​ത്സ സ​ണ്ണി, ജി​നി ആ​ന്‍റ​ണി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ്‌ വ​ട​ക്കും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.