അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി: ബാ​ര്‍ കൗ​ണ്‍സി​ല്‍ ശി​പാ​ര്‍ശ ന​ട​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Saturday, July 6, 2024 6:49 AM IST
കോ​ട്ട​യം: അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി 20 ല​ക്ഷ​മാ​യി വ​ര്‍ധി​പ്പി​ക്കാ​ന്‍ കേ​ര​ള ബാ​ര്‍ കൗ​ണ്‍സി​ല്‍ ശി​പാ​ര്‍ശ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ലോ​യേ​ഴ്സ് കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം ഡി​സ്ട്രി​ക്ട് കോ​ര്‍ട്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ല്‍ കോ​ട്ട​യ​ത്ത് 50 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ ലോ​യേ​ഴ്സ് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ ചാ​ക്കോ​യെ ലോ​യേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​വി. സോ​ണി പൊ​ന്നാ​ട​ണി​യി​ച്ച് ആ​ദ​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ ചാ​ക്കോ, സ്റ്റീ​ഫ​ന്‍ ചാ​ഴി​കാ​ട​ന്‍, ജോ​ണി നി​ധീ​രി, മാ​ത്യു ഏ​ബ്ര​ഹാം, സാ​ബു ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു