മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ൻ യോ​ഗം
Tuesday, July 9, 2024 7:34 AM IST
കോ​ട്ട​യം: മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യെ ഒ​ന്നാ​മ​തെ​ത്തി​ക്കാ​ൻ കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ചേ​ർ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​നുമാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നാ​വ​ലോ​ക​ന​വും ന​ട​ന്നു. ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഹ​രി​ത മി​ത്രം ആ​പ്ലി​ക്കേ​ഷ​ന്‍റെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​വി​ധ​ഘ​ട​ക​ങ്ങ​ൾ അ​ധി​ക​രി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​യ്മ​ന​വും ന​ഗ​ര​സ​ഭ​ക​ളി​ൽ ച​ങ്ങ​നാ​ശേ​രി​യും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ന്നും നാ​ളെ​യു​മാ​യി ന​ഗ​ര​സ​ഭ​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റി​സോ​ഴ്‌​സ്പേ​ഴ്‌​സ​ൺ​മാ​ർ​ക്കും ചൈ​ത​ന്യ പാ​സ്റ്റ​ർ സെ​ന്‍റ​റി​ൽ ശി​ല്പ​ശാ​ല സം​ഘ​ട​പ്പി​ക്കും. ബ്ലോ​ക്കു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ൺ​മാ​ർ​ക്കു​മു​ള്ള ശി​ല്പ​ശാ​ല 11, 12 തീ​യ​തി​ക​ളി​ലും ന​ട​ക്കും. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ കെ. ​മേ​നോ​ൻ, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബെ​വി​ൻ ജോ​ൺ വ​ർ​ഗീ​സ്, ജി. ​അ​നീ​സ്, സി.​ആ​ർ. പ്ര​സാ​ദ്, ബി​ന്ദു അ​ജി, റീ​നു ചെ​റി​യാ​ൻ, അ​നീ​ഷ്യ, സു​നി പി. ​മാ​ത്യു, ജ​യ​കൃ​ഷ്ണ​ൻ, നോ​ബി​ൾ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.