പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
Thursday, July 11, 2024 6:08 AM IST
കൊ​ല്ലം : പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ച​വ​റ, മു​കു​ന്ദ​പു​രം, പ​ന​ക്ക​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹീം(60) ആ​ണ് ച​വ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ട്ടു​കാ​ട്ടി​ൽ പ്ര​തി ന​ട​ത്തി വ​രു​ന്ന ബാ​ർ​ബ​ർ ഷോ​പ്പി​ൽ എ​ത്തി​യ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി. മു​ടി മു​റി​ച്ച​ശേ​ഷം തി​രി​കെ പോ​കാ​ൻ ശ്ര​മി​ച്ച കു​ട്ടി​യെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട​ഞ്ഞ് നി​ർ​ത്തി ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ച​വ​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ൻ നാ​യ​ർ, സാ​യ്ഗ​ണേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.