യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ‘ഇ​നീ​സി​യോ 2024’ ഉ​ദ്ഘാ​ട​നം
Thursday, July 11, 2024 1:01 AM IST
മു​ണ്ടൂ​ർ : യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ യു​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ഇ​നീ​സി യോ 2024 ​ബി​ഷ​പ്പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഈ ​സ്ഥാ​പ​നം തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ തീ​രു​മാ​നം വ​ള​രെ ശ​രി​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ഓ​രോ​രു​ത്ത​രും പീ​ന​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രും പ​ഠ​ന സം​സ്ക്കാ​രം സൃ​ഷ്ടി​ക്കു​ന്ന​വ​രു​മാ​വ​ണ​മെ​ന്നും ഇ​വ​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഈ ​സ്ഥാ​പ​നം അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ക്കു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ബി​ഷ​പ്പ് പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പാ​ൾ ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ​ർ​സാ​ർ റ​വ.​ഫാ. ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ.​മാ​ത്യൂ ജോ​ർ​ജ് വാ​ഴ​യി​ൽ ജ​ർ​മ്മ​നി​യി​ൽ നി​ന്നും ഓ​ണ്‍​ലൈ​ൻ വ​ഴി ഒൗ​ദ്യോ​ഗി​ക സ​ന്ദേ​ശം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടോ​മി ആ​ന്‍റ​ണി പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​സി.​ഡ​യ​റ​ക്ട്ട​ർ​മാ​രാ​യ റ​വ.​ഡോ.​ലി​നോ ഇ​മ്മ​ട്ടി, റ​വ.​ഫാ.​നി​തി​ൻ മ​ണി​യ​ൻ കേ​റി​ക്ക​ളം, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ.​ഡോ.​എം.​എ. സു​രാ​ജ്, ബി​കോം സി​എ വി​ഭാ​ഗം മേ​ധാ​വി ര​ജി​ത രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ഡോ​ക്ട്ട​റേ​റ്റ് നേ​ടി​യ അ​ധ്യാ​പ​ക​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മെ​മ​ന്‍റോ ന​ല്കി.

വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ. ജോ​സ​ഫ്ഓ​ലി​ക്ക​ൽ കൂ​ന​ൽ സ്വാ​ഗ​ത​വും സൂ​പ്ര​ണ്ട് ജോ​സ​ൻ പി.​ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.