ഏ​റ്റു​മാ​നൂ​ർ-​നീ​ണ്ടൂ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്: ആം ​ആ​ദ്മി പാ​ർ​ട്ടി റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, July 9, 2024 7:34 AM IST
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ-​നീ​ണ്ടൂ​ർ റോ​ഡി​ൽ കോ​ട്ട​മു​റി​ക്ക് സ​മീ​പം വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ആം ​ആ​ദ്മി പാ​ർ​ട്ടി അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യി ചാ​ക്കോ മു​ട്ട​ത്തു​വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. ജോ​സ​ഫ്, പി.​കെ. രാ​ജ​ൻ, ലൂ​സി തോ​മ​സ്, വ​ർ​ക്കി ചെ​മ്പ​നാ​നി, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, കെ.​ഡി. ഔ​സേ​പ്പ്, സ​ജി ഇ​രു​പ്പു​മ​ല, ബെ​ന്നി ലു​ക്കാ, ജ​സ്റ്റി​ൻ മാ​ത്യു, ത്രേ​സ്യ​മ്മ അ​ല​ക്സ്, വ​ർ​ഗീ​സ് മ​ഞ്ചേ​രി​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ത​ദ്ദേ​ശ​വാ​സി​ക​ൾ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​യും എം​എ​ൽ​എ​യെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും പ​രാ​തി​യ​റി​യി​ച്ചി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.