ബ​സ് സ​ർ​വീ​സ് പു​നഃരാ​രം​ഭി​ച്ചി​ല്ല; ത​ങ്ക​മ​ണി-പ്ര​കാ​ശ്-തോ​പ്രാം​കു​ടി - മു​രി​ക്കാ​ശേ​രി റൂ​ട്ടി​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Wednesday, July 10, 2024 11:16 PM IST
ചെ​റു​തോ​ണി:​ റോ​ഡുപ​ണി​യു​ടെ പേ​രി​ൽ ത​ങ്ക​മ​ണി -പ്ര​കാ​ശ് - തോ​പ്രാം​കു​ടി - മു​രി​ക്കാ​ശേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വ​ച്ച കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളു​ം സ​ർ​വീ​സ് പു​നഃരാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. കെഎ​സ്ആ​ർടി സി ഉ​ൾ​പ്പെ​ടെ നിരവധി ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്. നാ​ലു​മാ​സം മു​മ്പാണ് ത​ങ്ക​മ​ണി - പ്ര​കാ​ശ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തിയത്. റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം നാ​മ മാ​ത്ര​മാ​യ ബ​സ് സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് പു​നഃരാ​രം​ഭി​ച്ച​ത്.

ഇ​പ്പോ​ൾ ത​ങ്ക​മ​ണി​യി​ൽനി​ന്നു തോ​പ്രാം​കു​ടി വ​ഴി മു​രി​ക്കാ​ശേരി​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് 1.40ന് ​ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സും 4.30ന് ​ഒ​രു സ്വ​കാ​ര്യ​ബ​സും മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നാ​ലി​നു​ണ്ടാ​യി​രു​ന്ന കെഎ​സ്ആ​ർ ടിസി ബ​സ് സ​ർവീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ പ്ര​കാ​ശ്, തോ​പ്രാം​കു​ടി മേ​ഖ​ല​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മ​റ്റ് യാ​ത്ര​ക്കാ​രും വ​ള​രെ​യേ​റെ യാ​ത്രാ ക്ലേ​ശ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ളും മ​റ്റ് യാ​ത്ര​ക്കാ​രും സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ന് വി​പ​രീ​ത​മാ​യി ത​ങ്ക​മ​ണി​യി​ൽനി​ന്നു തോ​പ്രാം​കു​ടി-മു​രി​ക്കാ​ശേരി വ​ഴി​ക്ക് വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം പെ​ർ​മി​റ്റു​ള്ള സ്വ​കാ​ര്യബ​സു​ക​ൾ ത​ങ്ക​മ​ണി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ത​ങ്ക​മ​ണി​യി​ൽനി​ന്നു തോ​പ്രാം​കു​ടിവ​ഴി മു​രി​ക്കാ​ശേരി​ക്ക് അ​വ​സാ​ന ബ​സ് 4.30നാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​ർ​ടി​ഒ അ​ട​ക്ക​മു​ള്ളവ​ർ​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി കൊ​ടു​ത്തി​ട്ടും യാതൊരു ന​ട​പ​ടിയും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഈ ​റൂ​ട്ടി​ലെ നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ തയാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.