ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ‘ക​രു​ത​ൽ’
Wednesday, July 10, 2024 11:16 PM IST
കാ​യം​കു​ളം: വി​ദ്യാ​ർ​ഥിക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ബോ​ധ​വ​ത്കര​ണ​വു​മാ​യി ക​രു​ത​ൽ-2024 സം​ഘ​ടി​പ്പി​ച്ചു. കാ​യം​കു​ളം സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ​യും ജി​ല്ലാ പോ​ലീ​സി​ന്‍റെയും സം​യു​ക്താഭി​മു​ഖ്യ​ത്തി​ലാ​ണ് ക​രു​ത​ൽ 2024 ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്‌. കാ​യം​കു​ളം ഡി​വൈ​എ​സ്പി ​അ​ജ​യ് നാ​ഥ് ഉ​ദ്ഘാ​ട​നം ചെയ്തു. പി​ടി​എ പ്ര​സി​ഡന്‍റ് ടി. ​മോ​ന​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ദീ​പ്തി, രാ​ജീ​വ് ബാ​ല​കൃ​ഷ്ണ​ൻ എ.​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തു​ന്ന സ്ത്രീ ​സു​ര​ക്ഷ സ്വ​യം ര​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ജി​ല്ലാ ടീ​മം​ഗ​ങ്ങ​ളാ​യ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​നി​ത, ജ്യോ​തി, എ​എ​സ്ഐ മാ​രാ​യ പ്രീ​ത, ദീ​പ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.