കർഷക വായ്പ: ജപ്തി തടയാൻ പരിമിതികളുണ്ടെന്നു ധനമന്ത്രി
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: കർഷക വായ്പകളിൽ ബാങ്കുകളുടെ ജപ്തി തടയാൻ നിയമം നിർമിക്കാൻ സംസ്ഥാനത്തിനു പരിമിതികളുണ്ടെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
കോടതി ഉത്തരവുകൾ അടക്കം ഇതിന് തടസമാണ്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ ഇക്കാര്യം ഉന്നയിക്കും. സഹകരണ ബാങ്കുകൾ നൽകുന്ന ഇളവുകൾ തുടരും.
കർഷക കടാശ്വാസ കമ്മീഷന് 22.86 കോടി ബജറ്റിൽ വകയിരുത്തി. 10.36 കോടി വിതരണം ചെയ്തുവെന്നും ഐ.സി ബാലകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.