യുവതിയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുത്തു
Wednesday, March 26, 2025 2:25 AM IST
കോഴിക്കോട്: യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവ് യാസിറിനെ തെളിവെടുപ്പിനെത്തിച്ചു.
ഇന്നലെ രാവിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷമാണ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഭാര്യ ഈങ്ങാപ്പുഴ കക്കാട് നക്കലമ്പാട് സ്വദേശി ഷിബിലയെ കുത്താൻ ഉപയോഗിച്ച കത്തികൾ വാങ്ങിയ കൈതപ്പൊയിലിലെ സൂപ്പർ മാർക്കറ്റിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പു നടത്തിയത്.
നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണു കൈതപ്പൊയിലിൽ എത്തിച്ചത്.