പക്ഷി ഇടിച്ചു; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
Tuesday, March 25, 2025 3:11 AM IST
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ടേക് ഓഫിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം-ബംഗ്ലൂരു ഇന്‍ഡിഗോ വിമാനം തിരികെ ഇറക്കി.
തിങ്കളാഴ്ച രാവിലെ 7.30 ന് 154 യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പോകാന്‍ ടേക് ഓഫ് ചെയ്ത ഇന്‍ഡിഗോ വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ വിമാനത്താവളത്തിനകത്തുള്ള വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റി.
തുടര്‍ന്ന് വിമാനം വിദഗ്ധ പരിശോധനയ്ക്കായി ഐസൊലേറ്ററ്റ് ഏരിയയിലേക്ക് മാറ്റി. വൈകുന്നേരം 6.30 ഓടെ മറ്റൊരു വിമാനം എത്തിച്ചാണ് യാത്രക്കാരെ ബംഗളൂരുവിൽ എത്തിച്ചത്.