ട്രഷറി നിയന്ത്രണമില്ലെന്ന് മന്ത്രി ബാലഗോപാൽ
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ട് ദിവസമായി ബില്ലുകൾ പരിഗണിക്കുന്നില്ലെന്നതു ശരിയല്ല.
ഈ മാസം 30, 31 തീയതികളിൽ അവധിയായതിനാലാണ് ബില്ലുകൾ നേരത്തേ സമർപ്പിക്കണമെന്നു നിർദേശിച്ചുള്ള സർക്കുലർ ഇറക്കിയത്.
എന്നാൽ മാർച്ച് 31 വരെ പണം മാറി നൽകും. ബില്ലെഴുതിക്കൊടുക്കാൻ 31 വരെ കാത്തുനിൽക്കേണ്ട എന്നു നിർദേശിക്കുന്നതിൽ എന്താണു തെറ്റെന്നും മന്ത്രി നിയമസഭയിൽ ചോദിച്ചു.