വനംവകുപ്പ് എടുത്ത കേസുകള്‍ പിന്‍വലിക്കണം: കേരള കര്‍ഷക യൂണിയന്
Wednesday, March 26, 2025 2:25 AM IST
കോട്ടയം: ആലുവ-മൂന്നാര്‍ രാജപാത തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ സമരത്തില്‍ പങ്കാളികളായ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെയും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും പേരില്‍ വനംവകുപ്പ് എടുത്തിട്ടുള്ള കേസുകളും വന്യമൃഗശല്യ പരിഹാരം തേടി പൂയംകുട്ടിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള കേസുകളും പിന്‍വലിക്കണമെന്ന് കേരള കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന എന്നിവര്‍ ആവശ്യപ്പെട്ടു.