കെസിബിസി പ്രോ-ലൈഫ് ദിനാഘോഷം നാളെ പാലായിൽ
Tuesday, March 25, 2025 3:11 AM IST
കൊച്ചി: കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ പ്രോ-ലൈഫ് ദിനാഘോഷം നാളെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
രാവിലെ ഒന്പതുമുതൽ നാലുവരെ പാലാ രൂപതയുടെ ആതിഥേയത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ‘സുരക്ഷയുള്ള ജീവൻ, പ്രത്യാശയുള്ള കുടുംബം’ എന്നതാണ് ആഘോഷത്തിന്റെ പ്രമേയം.
രൂപത വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് രാവിലെ വിശുദ്ധ കുർബാന അർപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും. റവ. ഡോ. ദേവ് കപ്പുച്ചിൻ, ജോർജ് എഫ്. സേവ്യർ എന്നിവർ ക്ലാസ് നയിക്കും. ചർച്ചകൾക്കു സമിതി വൈസ് പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ജെ. ആറാടൻ മോഡറേറ്ററാകും.
ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുസമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.
സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, രൂപത ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിക്കും.
ഫാ. ജോസ് കോട്ടയിൽ, ഫാ. കുര്യൻ മറ്റം, സിസ്റ്റർ വനജ, സന്തോഷ് ജോസഫ്, മിനി സന്തോഷ്, ജോയ്സ് മുക്കുടം, ടോമി-അമ്പിളി ദന്പതിമാർ എന്നിവരെ ആദരിക്കും.