പ്രതിപക്ഷ നേതാവ് ഇഫ്താര്‍ വിരുന്നൊരുക്കി
Tuesday, March 25, 2025 3:11 AM IST
തിരുവനന്തപുരം: റംസാന് കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇഫ്താര്‍ വിരുന്നൊരുക്കി.
നിയമസഭ ശങ്കരനാരായണന് തമ്പി ലോഞ്ചില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം. സുധീരന്, കെ. മുരളീധരന്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.