എം.പി. മന്മഥന് പുരസ്കാരം ഡോ. ജോര്‍ജ് ഐസക്കിനും ടി.ആര്.എന്‍. പ്രഭുവിനും
Wednesday, March 26, 2025 2:25 AM IST
കൊച്ചി: പ്രഫ. എം.പി. മന്മഥന് സ്മാരക പുരസ്കാരം പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. ജോര്‍ജ് ഐസക്കിനും വാര്‍ധയിലെ സേവാഗ്രാം ആശ്രമം മുന്‍ പ്രസിഡന്റ് ടി.ആര്.എന്‍. പ്രഭുവിനും ലഭിച്ചു.
29ന് വൈകുന്നേരം അഞ്ചിന് നെറ്റിപ്പാടം റോഡിലുള്ള ഹോട്ടല്‍ എക്സലന്‍സി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് അവാർഡ് സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി കണ്‍വീനര്‍ ബെഞ്ചമിന്‍ പോള്‍, സെക്രട്ടറി കെ.കെ. ഗോപാലന് എന്നിവര്‍ പറഞ്ഞു.