കരാട്ടെ ചാന്പ്യൻഷിപ്പ് ഏപ്രിൽ 10 മുതൽ
Wednesday, March 26, 2025 2:25 AM IST
തൃശൂർ: കേരള ഒളിന്പിക് അസോസിയേഷൻ കേരള കരാട്ടെ അസോസിയേഷനുമായി സഹകരിച്ച് ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കേരള ഓപ്പണ്‍ കരാട്ടെ ചാന്പ്യൻഷിപ്പ് നടത്തും. 4500 കായികതാരങ്ങൾ പങ്കെടുക്കും.
വൈറ്റ് ബെൽറ്റ് മുതൽ ബ്ലാക്ക് ബെൽറ്റ് വരെയുള്ള പ്രായ-ലിംഗഭേദമന്യേ കേരളത്തിലെ ഏതു കരാട്ടെ താരങ്ങൾക്കും പങ്കെടുക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ www.keralaolympic.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ അഞ്ചുവരെ നടത്താം.