ആദിവാസി ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നു റവന്യു മന്ത്രി
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചുവിടുമെന്നു മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഇത്തരക്കാർക്കെതിരേ പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം കേസെടുക്കും.
ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്പോൾ തട്ടിപ്പിന്റെ വിവരങ്ങൾ അറിയാനാകും. വ്യാജരേഖ ചമയ്ക്കാൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഭൂമി തട്ടിയെടുക്കുന്നവർക്കെതിരേ മുഖം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.