വിദ്യാഭ്യാസ ആനുകൂല്യം: സ്വാഗതാർഹമെന്ന് സിഡിസി
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 200 കോടി രൂപ അധികമായി അനുവദിച്ചത് അഭിനന്ദനാർഹമാണെന്ന് കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) കേരള.
സിഡിസിയുടെ ശക്തമായ ഇടപെടലുകൾ ഫലം കണ്ടു. ഒഇസി വിഭാഗത്തിന് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാൻ അധിക തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിഡിസി നിരവധി നിവേദനങ്ങൾ സർക്കാരിനു നൽകിയിരുന്നു.
വൈകിയ വേളയിലെങ്കിലും കുടിശിക നൽകാൻ അധിക തുക അനുവദിച്ച സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും സിഡിസി ജനറൽ കണ്‍വീനർ വി.ജെ. ജോർജ് പത്രക്കുറിപ്പിൽ അറിയിച്ചു.