വയനാട് പുനരധിവാസം നഷ്ടപരിഹാരത്തുക കെട്ടിവച്ചു
Wednesday, March 26, 2025 2:44 AM IST
കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു.
കോടതി ഉത്തരവ് നല്കിയ തിങ്കളാഴ്ച രാത്രിതന്നെ നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രൂപ ട്രഷറി മുഖേന ഹൈക്കോടതിയുടെ അക്കൗണ്ടിലേക്ക് റവന്യു വകുപ്പ് കൈമാറുകയായിരുന്നു.
നാളെ പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനം നടക്കാനിരിക്കെ ഈ തുക കെട്ടിവച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുക്കാനാണു കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്.