റിച്ചാർഡ് ജോസഫിന് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്
Wednesday, March 26, 2025 2:25 AM IST
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പ് ദീപിക തിരുവനന്തപുരം യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ റിച്ചാർഡ് ജോസഫിന്.
പൊതു ഗവേഷണ വിഭാഗത്തിൽ മന്നാൻ ഗോത്ര സമൂഹത്തെക്കുറിച്ചുള്ള പഠനത്തിനാണ് 10,000 രൂപയുടെ ഫെലോഷിപ്പ്. ഇതു രണ്ടാംതവണയാണ് അക്കാദമിയുടെ ഫെലോഷിപ്പ് റിച്ചാർഡിനു ലഭിക്കുന്നത്.