ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ 588 കുട്ടികൾ ചികിത്സ തേടി
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം : കഴിഞ്ഞ രണ്ടുമാസത്തിനിടെ (ജനുവരി,ഫെബ്രുവരി) സംസ്ഥാനത്തെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ 18-ന് താഴെയുള്ള 588 കുട്ടികൾ ചികിത്സതേടിയെന്നു മന്ത്രി എം.ബി.രാജേഷ്.
2024ൽ 2880,2023ൽ 1982, 2022ൽ 1238,2021ൽ 681 എന്നിങ്ങനെയാണു ചികിത്സതേടിയവരുടെ എണ്ണം. എല്ലാ ജില്ലകളിലും ഡീ അഡിക്ഷൻ കേന്ദ്രങ്ങളുണ്ട്. ലഹരിക്കെതിരെ എൻഫോഴ്സ്മെന്റ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.