കെപിപിഎച്ച്എ നിവേദനം നല്കി
Wednesday, March 26, 2025 2:25 AM IST
കൊച്ചി: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് എല്ലാ എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്കി.