കര്‍ഷക യൂണിയന് കര്‍ഷക സമരസംഗമം നാളെ
Tuesday, March 25, 2025 3:11 AM IST
കോട്ടയം: വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകയൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരങ്ങളുടെ രണ്ടാം ഘട്ടമായി നാളെ ചാലക്കുടി ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ കര്‍ഷകസമര സംഗമം നടത്തും.
രാവിലെ 11ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ഡെപ്യുട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷത വഹിക്കും.