മാര്‍ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തില്‍ കണ്സള്ട്ടേഷന് സൗജന്യം
Wednesday, March 26, 2025 2:25 AM IST
പാലാ: നാച്ചുറോപ്പതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിനു കീഴിലുള്ള നാച്ചുറോപ്പതി വിഭാഗത്തില്‍ കണ്സള്ട്ടേഷന് ഫീസ് സൗജന്യമാക്കുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ ഈ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ സൗജന്യ കണ്സള്ട്ടേഷന് തുകയില്‍ ലഭിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, ആയുഷ് വിഭാഗം ഡയറക്ടര്‍ ഫാ. മാത്യു ചേന്നാട്ട് എന്നിവര്‍ അറിയിച്ചു.
നാച്ചുറോപ്പതി വിദഗ്ധനായ ഡോ. വിഷ്ണു മോഹന്റെ നേതൃത്വത്തിലാണ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നാച്ചുറോപ്പതി വിഭാഗം പ്രവര്‍ത്തിക്കുന്നത്.