വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
Wednesday, March 26, 2025 2:25 AM IST
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ പൂമംഗലം സ്വദേശിനി പി.എ. നിത (24) യാണ് കളമശേരി പോലീസിന്റെ പിടിയിലായത്.
‘വേ ടു നികാഹ്’ എന്ന ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി അംഗത്വമെടുത്ത് ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പക്കല്‍നിന്ന് വിവാഹ വാഗ്ദാനം നല്കി 19 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
കേസില്‍ രണ്ടാം പ്രതിയാണ് നിത. ഭര്‍ത്താവും കേസിലെ ഒന്നാംപ്രതിയുമായ അന്‍ഷാദ് മഹ്സിനുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. വിദേശത്തുള്ള അന്ഷാദിനുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.