കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനെ വിചാരണ ചെയ്യാന്‍ അനുമതിയില്ല
Tuesday, March 25, 2025 3:11 AM IST
കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും അഴിമതിക്കേസില്‍ വിചാരണ ചെയ്യാന്‍ അനുമതിയില്ല.
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിബിഐ നല്കിയ അപേക്ഷയിലാണ് സംസ്ഥാന വ്യവസായ വകുപ്പിന്റെ നടപടി.
സിബിഐ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ കശുവണ്ടി ഇടപാടില്‍ അഴിമതിയോ ഗൂഢാലോചനയോ നടത്തിയതിന് തെളിവില്ലെന്നു വിശദീകരിച്ചാണ് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ ഉത്തരവ്.