കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സർവേയർ ഹൃദയാഘാതംമൂലം മരിച്ചു
Tuesday, March 25, 2025 3:11 AM IST
ചെറുവള്ളി: ക്ഷേത്ര ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വംബോർഡ് ടീമിലെ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു.
കോഴിക്കോട് വടകര സർവേ ഓഫീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ബോർഡിൽ പ്രവർത്തിച്ചുവരികയായിരുന്ന തിരുവനന്തപുരം ഉതിയറമൂല കാട്ടായിക്കോണം പടിഞ്ഞാറ്റേതിൽ ആർ. സുരേഷ്കുമാർ (50) ആണ് മരിച്ചത്.
ദേവസ്വംബോർഡിന്റെ ഭൂമിയിൽ രണ്ട് വ്യക്തികളുടെ കൈയേറ്റം സർവേ നടത്തി നേരത്തേ കണ്ടെത്തിയിരുന്നു. നോട്ടീസ് നൽകിയിട്ടും ഇവർ സ്വയം ഒഴിയാത്തതിനാൽ ഇന്നലെ രാവിലെ ഒഴിപ്പിക്കാനായി എത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേഷ്കുമാർ.
ക്ഷേത്രദർശനത്തിന് ശേഷം മതിലിനു പുറത്തിറങ്ങിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സന്ധ്യ. മക്കൾ: ഗൗരി സുരേഷ്, ഗൗരവ് സുരേഷ്.