സിദ്ദു പി. ആല്‍ഗുര്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റു
Tuesday, March 25, 2025 1:21 AM IST
കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയുടെ നാലാമത് വൈസ് ചാന്‍സലറായി കര്‍ണാടക സ്വദേശി പ്രഫ. സിദ്ദു പി. ആല്‍ഗുര്‍ ചുമതലയേറ്റു.
ഇന്നലെ രാവിലെ ഭരണകാര്യാലയമായ ഡോ. ബി.ആര്. അംബേദ്കര്‍ ഭവനിലെത്തിയ അദ്ദേഹത്തെ വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല വഹിച്ചിരുന്ന പ്രഫ. വിന്‍സെന്റ് മാത്യു, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്.ജയപ്രകാശ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സര്‍വകലാശാലയുടെ സെക്യൂരിറ്റി വിഭാഗം, സെക്യൂരിറ്റി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.പി.സുമേഷ് , സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ ടി. വിനയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തുടര്‍ന്ന് വൈസ് ചാന്‍സലറുടെ ഓഫീസിലെത്തി പ്രഫ. വിന്‍സെന്റ് മാത്യുവില്‍നിന്നു ചുമതല ഏറ്റെടുത്തു. കാമ്പസിലെ സ്വാമി വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.