നെല്ല് സംഭരിക്കാത്ത പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകണം: യുഡിഎഫ് എംഎൽഎമാർ
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: കുട്ടനാട്-അപ്പര്‍കുട്ടനാട് മേഖലയില്‍ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത് ഇട്ടിരിക്കുന്ന നെല്ല് ആഴ്ചകള്‍ കഴിഞ്ഞിട്ടും കയറ്റി അയക്കാന്‍ കഴിയാതെ പാടത്ത് കെട്ടിക്കിടക്കുന്ന ഇന്നത്തെ ദുരവസ്ഥക്കു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ഉപേക്ഷിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും മോന്‍സ് ജോസഫ് എംഎല്‍എയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നെൽകൃഷിക്കാർക്കു നേരിടേണ്ടിവരുന്ന നെല്ല് സംഭരണ പ്രതിസന്ധിക്ക് ശാശ്വത പ്രതികാരം ഉണ്ടാക്കാൻ സർക്കാർ തയ്യാറാവണം.ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാവർഷവും ആവർത്തിക്കുന്നത് കണക്കിലെടുത്ത് നെല്ല് സംബരണത്തിന് സ്ഥിരതയുള്ള ഒരു കർമ്മ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.