ശന്പളപരിഷ്കരണ കമ്മീഷന്റെ കാര്യം തീരുമാനിച്ചില്ല: ധനമന്ത്രി
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അ ധ്യാപകർക്കുമായി ശന്പളം പരിഷ്കരിക്കുന്നതിനുള്ള ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുന്നതിനിടെ രമേശ് ചെന്നിത്തലയുടെ ഇടപെടലിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് കാലമായിട്ടും ഒന്നാം പിണറായി സർക്കാർ കേരളത്തിൽ ശന്പള പരിഷ്കരണം നടപ്പിലാക്കി. കുടിശിക കൊടുത്തു തീർത്തു വരികയാണ്.
ബജറ്റിൽ വിഭാവനം ചെയ്തിരുന്ന റവന്യു വരവിൽ 83.01 ശതമാനവും ഫെബ്രുവരിയോടെ ലഭിച്ചുകഴിഞ്ഞു. 82.67 ശതമാനം ചെലവും നടത്തിക്കഴിഞ്ഞു. കഴിഞ്ഞ സാന്പത്തിക വർഷം ഈ സമയം കൈവരിച്ചതിനേക്കാൾ മികച്ച നേട്ടമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.