കേസ് പിൻവലിക്കണം: ആക്ട്സ്
Tuesday, March 25, 2025 1:21 AM IST
കൊച്ചി: ആലുവ - മൂന്നാർ പഴയ റോഡ് (രാജപാത ) തുറക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് കേസെടുത്ത നടപടി പിൻവലിക്കണമെന്ന് അസംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ച് സർവീസസ് (ആക്ട്സ്) ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും സെക്രട്ടറി കുരുവിള മാത്യൂസും ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവർ ചൂണ്ടിക്കാട്ടി.