കേസ് പിൻവലിക്കണമെന്ന് പി.ജെ.ജോസഫ്
Tuesday, March 25, 2025 1:21 AM IST
തൊടുപുഴ: ആലുവ-മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസെടുത്ത വനം വകുപ്പിന്റെ നടപടി റദ്ദാക്കണമെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
കേസെടുത്ത വനം വകുപ്പ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ നിയമ നടപടികളും പിൻവലിക്കാൻ വനം വകുപ്പ് തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.