എംബിബിഎസ് സീറ്റിന് തലവരിപ്പണം: ഇഡി നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി തള്ളി
Tuesday, March 25, 2025 1:21 AM IST
കൊച്ചി: തിരുവനന്തപുരം കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റിനായി തലവരിപ്പണം വാങ്ങി തട്ടിപ്പു നടത്തിയ കേസില്‍ ഇഡി നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
കേസിന്റെ ഭാഗമായി ഇഡി കണ്ടുകെട്ടിയ പണം ക്ലെയിം പെറ്റീഷന് നല്‍കിയവര്‍ക്ക് ഇഡി വിതരണം ചെയ്യുന്ന നടപടിയടക്കം ചോദ്യം ചെയ്തു കോളജ് ചെയര്മാന് ബിഷപ് ധര്‍മരാജ് റസാലം നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി. അരുണ്‍ തള്ളിയത്.