ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്ന്
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: എയിംസിനായി കോഴിക്കോട് കിനാലൂരിൽ 252 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.
151.52 ഏക്കർ ഭൂമി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി ഉത്തരവിറക്കി. കളക്ടർ കണ്ടെത്തിയ 100.48ഏക്കർ ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു.
സർവേ പൂർത്തിയാക്കി ഭൂമി കല്ലിട്ടു തിരിക്കണം. ഭൂമിയേറ്റെടുക്കലിന് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ കഴിയില്ല. എന്നാൽ വിദ്യാഭ്യാസ ആവശ്യം പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഇതിൽ ഇളവു നൽകാൻ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും കെ.എം.സച്ചിൻദേവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.