തകർന്ന റോഡിലെ നിർമാണ വസ്തുക്കൾ ഉപയോഗിച്ച് റോഡ് പുനർ നിർമാണം നടപ്പാക്കുമെന്ന്
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: തകർന്ന റോഡുകൾ പൊളിച്ചെടുത്ത് അതേ മെറ്റീരിയലുകൾ ഉപയോഗിച്ചു റോഡുകൾ പുനർ നിർമിക്കുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ ടെക്നോളജി സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
പാലങ്ങളുടെ നിർമാണ ചെലവ് കുറയ്ക്കാനാകുന്ന രൂപരേഖകൾ ഉപയോഗിക്കാനാണ് ശ്രമം. പ്രീ കാസ്റ്റ്, പോസ്റ്റ് ടെൻഷൻഡ്, എക്സ്ട്രാഡോസ്ഡ്, പിഎസ്സി ബോസ്ട്രിംഗ്, പിഎസ്സി ബോക്സ് ഗർഡർ തുടങ്ങിയ സാങ്കേതിക വിദ്യങ്ങൾ പാലം ഡിസൈനിൽ ഉപയോഗിക്കും.
ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്(ബിഐഎം) സാങ്കേതികവിദ്യ കെട്ടിട നിർമ്മാണ മേഖലയിൽ ഉപയോഗപ്പെടുത്തും.