സപ്ലൈകോ റംസാന് ഫെയർ 30 വരെ; വിഷു-ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ 10 മുതല്‍
Tuesday, March 25, 2025 1:21 AM IST
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാന് ഫെയറുകള്‍ ഈ മാസം 30 വരെ നടക്കും.
തിരുവനന്തപുരത്ത് ഇന്നും മറ്റു ജില്ലകളില്‍ നാളെയുമാണ് റംസാന് ഫെയർ തുടങ്ങുക. ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് വിഷു-ഈസ്റ്റര്‍ ഫെയര്‍.
ഈ വര്‍ഷത്തെ റംസാന്, വിഷു, ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ഇന്നു രാവിലെ 10.30ന് നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും.
എല്ലാ ജില്ലകളിലെയും ഒരു പ്രധാന സപ്ലൈകോ വില്‍പനശാലയാണു റംസാന് ഫെയറാക്കി മാറ്റുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക റംസാന് ഫെയറുകള്‍ സംഘടിപ്പിക്കും