ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘നോ ടു ഡ്രഗ്സ്’ പ്രതിജ്ഞ നിർബന്ധം
Tuesday, March 25, 2025 1:21 AM IST
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് ‘നോ ടു ഡ്രഗ്സ്’ പ്രതിജ്ഞ നിര്‍ബന്ധമാക്കി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി. പുതുതലമുറയെ മയക്കുമരുന്നില്‍നിന്നു മോചിപ്പിക്കുന്നതിനും സുരക്ഷിതവും അച്ചടക്കവുമുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെയും ഭാഗമായാണു നടപടി.
സര്‍വകലാശാലയുടെ കൊച്ചി കാമ്പസില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ പ്രതിജ്ഞ രേഖാമൂലം എഴുതി നൽകണം. പുതിയതായി പ്രവേശനം നേടുന്നവർക്കുപുറമേ നിലവിലുള്ള വിദ്യാര്‍ഥികൾക്കും പ്രതിജ്ഞ നിര്‍ബന്ധമാക്കും.
ലഹരിവിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് നാളെ ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ ഡ്രോൺ ഷോ പ്രോഗ്രാം സംഘടിപ്പിക്കും. ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.