ശബരിമല വിമാനത്താവളം: ആക്ഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ്മാർച്ച് നടത്തി
Friday, March 7, 2025 2:29 AM IST
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കൊടുമണ്‍ എസ്റ്റേറ്റിൽ കൂടി സാമൂഹിക ആഘാത പഠനം നടത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാരും മുഖ്യമന്ത്രിയും തയാറാകണമെന്നു യുഡിഎഫ് സംസ്ഥാന നയരൂപീകരണ സമിതിയംഗം ബാബു ദിവാകരൻ ആവശ്യപ്പെട്ടു.
കൊടുമണ്‍ ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവിധ അനുകൂല ഘടകങ്ങളുമുള്ള കൊടുമണ്ണിൽ വിമാനത്താവളം സ്ഥാപിക്കാതെ ചെറുവള്ളി എസ്റ്റേറ്റിൽ പദ്ധതി നടപ്പാക്കുന്നതിലെ സർക്കാരിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിയണം. പൊതുജനവികാരം മാനിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.