ലഹരിവിപത്തിനെതിരേ ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ സ്നേഹത്തോണ്‍
Thursday, March 6, 2025 2:02 AM IST
തിരുവനന്തപുരം: യുവജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലഹരി വ്യാപനത്തിനെതിരേയും വർധിച്ചുവരുന്ന അക്രമവാസനക്കെതിരേയും സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഐഎച്ച്ആർഡി നേതൃത്വത്തിൽ സ്നേഹത്തോണ്‍ സംഘടിപ്പിക്കും.
ഏഴിന് വിവിധ നഗരകേന്ദ്രങ്ങളിലാണ് സ്നേഹത്തോണ്‍ നടത്തുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 88 ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി ലഹരിവ്യാപനത്തിനെതിരേ റണ്‍ എവേ ഫ്രം ഡ്രഗ്സ് എന്ന പേരിൽ കൂട്ടയോട്ടം നടക്കും.
ഏഴിനു രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ളവർ പങ്കാളികളാകും. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്നേഹമതിൽ തീർക്കും. കൂട്ടയോട്ടത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ഡോ. ആർ ബിന്ദു കൊല്ലത്ത് നിർവഹിക്കും.