പത്തു വർഷം പൂർത്തിയാക്കിയ ഡയറക്ടർമാരെ ആദരിച്ചു
Friday, March 7, 2025 1:33 AM IST
കാക്കനാട്: രാഷ്ട്രദീപിക ലിമിറ്റഡിന്റെ ഡയറക്ടർബോർഡിൽ പത്തു വർഷം പൂർത്തിയാക്കിയ ഡയറക്ടർമാരെ മൗണ്ട് സെന്റ്. തോമസിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഷാൾ അണിയിച്ച് മെമന്റോ സമ്മാനിച്ചു. ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, ഡയറക്ടർമാരായ ജേക്കബ് ജോസഫ് കുഞ്ഞ്, ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ജോണി കുരുവിള എന്നിവരെയാണ് ആദരിച്ചത്.

ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ,

സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ, കമ്പനി ഡയറക്ടർമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, റവ. ഡോ. തോമസ് പോത്തനാമുഴി, ഫാ. സൈമൺ പുള്ളൂപ്പേട്ട, റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ, മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മോൺ. ജോസഫ് ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു.