സിനിമാസമരം: ഫിലിം ചേംബര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക്
Thursday, March 6, 2025 2:02 AM IST
കൊച്ചി: സിനിമാമേഖലയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഫിലിം ചേംബര്‍. യോഗം ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചിട്ടുണ്ട്.
ചര്‍ച്ചയില്‍ സിനിമാമേഖലയിലെ ആവശ്യങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം സൂചനാപണിമുടക്ക് നടത്താമെന്ന നിലപാടിലാണു ചേംബര്‍. അതേസമയം ജൂണ്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. പത്തിനുശേഷമായിരിക്കും മന്ത്രിയുമായുള്ള ചര്‍ച്ച.