കേരള വനിതാ കോണ്‍ഗ്രസ് വനിതാദിനാചരണം നാളെ
Thursday, March 6, 2025 2:02 AM IST
കോട്ടയം: കേരള വനിതാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാദിനാചരണം നാളെ കോട്ടയത്ത് നടക്കും.
രാവിലെ 10.30ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പി.സി. തോമസ്, മോന്‍സ് ജോസഫ് എംഎല്‍എ, ജോയി ഏബ്രഹാം, ടി.യു. കുരുവിള, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.