ലഹരിക്കെതിരേ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് നിര്‍മാതാക്കള്‍
Friday, March 7, 2025 2:29 AM IST
കൊച്ചി: നാട്ടില്‍ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണം സിനിമയില്‍ കാണിക്കുന്ന വയലന്‍സ് മാത്രമാണെന്നു പറയുന്നത് ശരിയല്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
സിനിമയും അതില്‍ ഒരു ഘടകമാകാം. എന്നാല്‍ സിനിമയേക്കാള്‍ വയലന്‍സും സെക്സും അടങ്ങിയ പരിപാടികള്‍ ഒടിടിയിലും യുട്യൂബിലും ലഭ്യമാണ്. കുട്ടികള്‍ കളിക്കുന്ന ഗെയിമുകളിലും വയലന്‍സ് അടങ്ങിയിട്ടുണ്ട്. ‘മാര്‍ക്കോ’ സിനിമയുടെ ടെലിവിഷന്‍ പ്രദര്‍ശനം തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെയും സംഘടന വിമര്‍ശിച്ചു.
സെന്‍സര്‍ നടത്തി പ്രദര്‍ശനയോഗ്യം എന്ന സര്‍ട്ടിഫിക്കറ്റ് നല്കി അതു പിന്നീട് പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്ന തീരുമാനം ശരിയല്ല. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം സിനിമാ നിര്മാണത്തെയടക്കം ബാധിച്ച സാഹചര്യത്തില്‍ ഇതേക്കുറിച്ച് അനേഷണം നടത്തണമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് 2023 ഏപ്രിലില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സംഘടന കുറ്റപ്പെടുത്തി.