പാലിയേക്കര ടോള്‍ പ്ലാസ ക്രമക്കേട്: കുറ്റപത്രം സമര്‍പ്പിച്ചു
Thursday, March 6, 2025 2:02 AM IST
കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയിലെ സിബിഐ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡി കേസെടുത്തത്. ദേശീയപാത അഥോറിറ്റിക്ക് 120 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി.
കരാര്‍പ്രകാരം സമാന്തര റോഡ്, ബസ് ബേ എന്നിവയെല്ലാം നിര്മിച്ചതിനുശേഷമായിരുന്നു ടോള്‍ പിരിക്കുന്നതിനുള്ള അധികാരം. എന്നാല്‍ കരാര്‍പ്രകാരമുള്ള നിര്‍മാണം പൂര്‍ത്തിയാക്കാതെയാണു ടോള്‍ പിരിക്കാന്‍ അനുമതി നൽകിയതെന്ന് കണ്ടെത്തിയിരുന്നു.
ബസ് ബേകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയില്ല എന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.