തെങ്ങിൽനിന്ന് വീണു മരിച്ചു
Thursday, March 6, 2025 2:02 AM IST
നെടുമ്പാശേരി : തെങ്ങിൽ കയറവെ മെഷീന്റെ കയർ പൊട്ടി താഴെവീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.
പാറക്കടവ് എളവൂർ നടുവത്ത് വീട്ടിൽ പരേതനായ രാജന്റെ മകൻ ബിത്രനാണു (55) മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് മാമ്പ്ര അസീസി നഗറിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങിൽ കയറുന്നതിനിടെയായിരുന്നു അപകടം.
50 അടിയിലധികം ഉയരമുള്ള തെങ്ങിന്റെ മുകളിൽ എത്താറായപ്പോൾ തലകുത്തി വീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിത്രൻ നേരത്തെ ഈ മേഖലയിലെ ചെത്തുതൊഴിലാളിയായിരുന്നു. അമ്മ : വാസന്തി. ഭാര്യ: സീന. മക്കൾ: ഭാവന , ഭാരത്.